പൂച്ചാക്കൽ: ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്ന ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികൾക്ക് അടിയന്തരമായി അയ്യായിരം രൂപ ധനസഹായം അനുവദിക്കണമെന്ന് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് നിധീഷ് ബാബു, ഗംഗാ ശങ്കർപ്രസാദ്, കെ.ജെ ജോബിൻ, ആസിഫ്, ഷിയാസ് എടക്കേരി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.