photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ മുൻ പ്രസിഡന്റും ഡോ.പ്രകാശം ഹോമിയോപ്പതിക് ഫാർമസ്യൂട്ടിക്കൽസ് ചെർമാനും എം.ഡിയും തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് അക്കരക്കാട്ടിൽ കുടുംബയോഗം രക്ഷാധികാരിയുമായിരുന്ന ഡോ.എസ്.വിദ്യപ്രകാശിന്റെ നിര്യാണത്തിൽ അനുശോചിച്ച് വലിയപറമ്പിലെ അക്കരക്കാട്ടിൽ കുടുബവീട്ടിൽ നടന്ന യോഗം എസ്.എൻ.ഡി.പി യോഗം കാർത്തകപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ. സി.എം.ലോഹിതൻ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി, തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ശ്രീമദ് സ്വാമി ശ്വാശ്വതീകാനന്ദ സ്മാരക 4540-ാം നമ്പർ ശാഖ പ്രസിഡന്റ് കെ.രതികുമാർ, വലിയപറമ്പ് 261-ാം നമ്പർ ശാഖാ പ്രസിഡന്റ് ജി.സേനപ്പൻ, അക്കരക്കാട്ടിൽ കുടുംബയോഗം സെക്രട്ടറിയും കേരളകൗമുദി വലിയപറമ്പ് ഏജന്റുമായ കെ.രത്നാകരൻ, അക്കരക്കാട്ടിൽ കുടുംബയോഗം പ്രതിനിധി വി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.