ആലപ്പുഴ: സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളിൽ ഇരട്ടി ബസ് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം.സുനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്.സന്തോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ, കെ.ആർ.ശ്യാംലാൽ, പി.വേണു, എന്നിവർ സംസാരിച്ചു.