ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ്റൂമുകളിലുള്ള തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള സ്വർണ്ണം , വെള്ളി ഉരുപ്പടികളുടെ കണക്കെടുപ്പ് സുതാര്യമാക്കിയില്ലെങ്കിൽ എതിർക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് പറഞ്ഞു. ജില്ലാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങളിൽ ഭക്ത ജനസാന്നിദ്ധ്യമില്ലാത്ത ലോക്ക് ഡൗൺ കാലത്ത്, ബോർഡ് ഉദ്യോഗസ്ഥരുടെ മാത്രം സാന്നിധ്യത്തിൽ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പും തരംതിരിക്കലും നടത്തുന്നത് അനുവദിച്ചു കൊടുക്കാൻ സാധിക്കില്ല. ഭക്തജന പ്രതിനിധികളുടെയും, തന്ത്രിമാരുടെയും സാന്നിദ്ധ്യം ആവശ്യമാണ്.