ആലപ്പുഴ: ലോട്ടറി മേഖലയെ സംരക്ഷിക്കുക, 80 ദിവസത്തിന് മുമ്പ് വിതരണം ചെയ്ത ടിക്കറ്റുകൾ പിൻവലിച്ച് പുതിയ ടിക്കറ്റ് വിതരണം ചെയ്യുക, ടിക്കറ്റ് വില 30 രൂപയായി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ലോട്ടറി ഓഫീസ് പിടിക്കൽ പട്ടിണി സമരം നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. റീന സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വേണു പഞ്ചവടി മുഖ്യപ്രഭാഷണം നടത്തി. വി.സി. ഉറുമീസ്, സന്തോഷ് പുതുക്കരശ്ശേരി എന്നിവർ പ്രസംഗിച്ചു.