മാവേലിക്കര: ബി.ജെ.പി പഞ്ചായത്ത്, ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാവേലിക്കര നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉടൻ തൊഴിൽ നൽകുക, ക്ഷേമനിധി സഹായധനം എല്ലാ തൊഴിലാളികൾക്കും വിതരണം ചെയ്യുക, സഹായധനത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച തൊഴിൽ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
മാവേലിക്കര ടൗൺ തെക്ക് ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സുരേഷ് കുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജീവൻ.ആർ ചാലിശേരി മുഖ്യപ്രഭാഷണം നടത്തി. ഏരിയാ ജനറൽ സെക്രട്ടറി സുജിത്ത്.ആർ.പിള്ള, നഗരസഭ കൗൺസിലർമാരായ വിജയമ്മ ഉണ്ണികൃഷ്ണൻ, സുജാത ദേവി, രാധ കുഞ്ഞമ്മ, അനീഷ്, ശശി എന്നിവർ സംസാരിച്ചു. മാവേലിക്കര വടക്ക് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി അരുൺ ഉദ്ഘാടനം ചെയ്തു.
നൂറനാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, തഴക്കരയിൽ ഏരിയ പ്രസിഡന്റ് കെ.ജി.ഉണ്ണിക്യഷ്ണൻ നായർ, വെട്ടിയാറിൽ ഏരിയാ പ്രസിഡന്റ് സുനിൽ വെട്ടിയാർ, തെക്കേക്കര തെക്ക് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.രാമചന്ദ്രൻ, തെക്കേക്കര വടക്ക് ഏരിയ വൈസ് പ്രസിഡന്റ് അഭിലാഷ് ഉമ്പർനാട്, ചുനക്കരയിൽ ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ് ടി.പത്മനാഭൻ,
താമരക്കുളം കിഴക്ക് കർഷകമോർച്ച നിയോജകമണ്ഡലം മണ്ഡലം പ്രസിഡന്റ് രാധാക്യഷ്ണൻ പാർവണേന്ദു, പാലമേൽ തെക്ക് നിയോജകമണ്ഡലം സെക്രട്ടറി കെ.ആർ പ്രദീപ്, പാലമേൽ വടക്ക് നിയോജക മണ്ഡലം സെക്രട്ടറി ബി.അനിൽകുമാർ, താമരക്കുളം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സന്തോഷ് കുമാർ, വള്ളികുന്നം കിഴക്ക് ഏരിയ പ്രസിഡന്റ് ജയിംസ് വള്ളികുന്നം, വള്ളികുന്നം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് ഷാജിവട്ടക്കാട് എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.