പന്തളം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ തഴക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടറി ഡോ. എ.വി.ആനന്ദരാജ് ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ വാസവൻ മാസ്കുകൾ ഡോ.മനു മുരളീധരന് കൈമാറി. ഹെൽത്ത് ഇൻസ്പെക്ടർ ഡി.രവികുമാർ, സുരേഷ് മുടിയൂർകോണം, ആർ. കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.