മാവേലിക്കര: കൊറോണ നിർമ്മാർജന പ്രവർത്തനത്തിന്റെ ഭാഗമായി മാസ്‌ക് നിർമ്മാണം നടത്തുന്ന മാവേലിക്കര സ്പെഷ്യൽ സബ് ജയിലിന് പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ തയ്യൽ മെഷീൻ വാങ്ങി നൽകി. കോവിഡ് വ്യാപനത്തിന്റെ ആരംഭം മുതൽ സബ് ജയിലിൽ അന്തേവാസികൾ സൂപ്രണ്ട് അനിൽകുമാറിന്റെ നേതൃത്വത്തിൽ മാസ്‌ക് നിർമ്മാണം ആരംഭിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.ആർ.ശരത്ചന്ദ്രൻ, വി.രാഘവൻ എന്നിവരിൽ നിന്ന് സൂപ്രണ്ട് അനിൽകുമാർ തയ്യൽ മിഷീൻ ഏറ്റുവാങ്ങി. പി.കെ.ജയമോഹൻ, അഡ്വ.കെ.ആർ.മുരളീധരൻ, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, അജയ്കുറുപ്പ്, മനോജ് മാവേലിക്കര എന്നിവർ പങ്കെടുത്തു.