ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചിങ്ങോലി, കുമാരപുരം, മുതുകുളം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കിടപ്പ് രോഗികൾക്കും കാൻസർ-ഡയാലിസിസ് രോഗികൾക്കും നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകളുടെ വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി കാർത്തികപ്പളളിയിൽ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്‌സിക്യൂട്ടി​വ് അംഗം എ.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. 500 ഭക്ഷ്യ കിറ്റുകളാണ് 6 പഞ്ചായത്തുകളിലായി വിതരണത്തിന് കൈമാറിയത്. ഡി.സി.സി അംഗം റോജിൻ സാഹ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി സജി, ഡി.സി.സി അംഗങ്ങളായ ഷിബുലാൽ, ശ്രീവല്ലഭൻ, ഡോ.രാജേഷ്, പ്രസന്നൻ, രഘുനാഥൻ, സുരേഷ് രാമകൃഷ്ണൻ, ശ്രീകുമാർ, എം.എ അജു, വിനീഷ്, നൈസിൽ, അനൂപ്, സുജിത് സി.കുമാരപുരം, ശ്രീപതി, ഷാരോൺ​, ദിനേശൻ, ബിജു ബി, ഷാനിൽ സാജൻ, എവിൻ ജോൺ​ എന്നിവർ സംസാരിച്ചു.