ഹരിപ്പാട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാസഹായ വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി നിര്‍വ്വഹിച്ചു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സും ജില്ലാ സഹകരണ ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർ പേഴ്‌സണ്‍ ജി.സജിനി, പഞ്ചായത്ത് അംഗങ്ങൾ, ശിവദാസൻ, സുശീല സോമരാജൻ, അമ്പിളി ദേവി എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൺ​ ഷീജ റഷീദ് സ്വാഗതവും പഞ്ചായത്ത് അസി. സെക്രട്ടറി സബിത നന്ദിയും പറഞ്ഞു.