ചേർത്തല:നഗരസഭയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മക സമരവുമായി ഡി.വൈ.എഫ്.ഐ.ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നഗരസഭയിലെത്തി മാസ്‌കും സാനിട്ടൈസറും വിതരണം ചെയ്തായിരുന്നു പ്രതിഷേധം.
അഴിമതിപ്പണം പങ്കുവെക്കുന്നതിലുള്ള തർക്കമാണ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യാത്തതിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്യാംകുമാർ,പ്രസിഡന്റ് എൻ.നവീൻ,പിഎസ്.പുഷ്പരാജ്,ദിനൂപ് വേണു,എസ്.സുമേഷ്,വൈഭവ് ചാക്കോ എന്നിവർ നേതൃത്വം നൽകി.
ഇന്ന് രാവിലെ നഗരസഭാ കവാടത്തിൽ എൽ.ഡി.എഫ് കക്ഷിനേതാക്കൾ ധർണ നടത്തും.