ചേപ്പാട് : ചേപ്പാട് കൃഷിഭവൻ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന താത്കാലിക കെട്ടിടത്തിൽ നിന്നും ചേപ്പാട് ജംഗ്ഷനു വടക്കുവശമുള്ള പഴയ പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു .ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാധ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് രഘു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബിന്ദു രാജേന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ബിന്ദു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.