എടത്വാ: കേരള പ്രൈവറ്റ് ലാബ് ഓണേഴ്‌സ് ഫെഡറേഷൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തപരിശോധന ക്യാമ്പ് എടത്വാ സി.ഐ എസ്.ദ്വിജേഷ് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന എടത്വാ സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടേയും രക്തപരിശോധന നടത്തി. ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം പി. ഗോപകുമാർ, ജില്ല എക്‌സിക്യുട്ടീവ് അംഗം ശ്രീല സുനിൽ, ടെക്‌നീഷ്യൻ അംഗങ്ങളായ വിജി, വി.വിദ്യാ എന്നിവർ പങ്കെടുത്തു.