കുട്ടനാട്: കെ.സി പാലം പൊളിച്ചു ഉയരംകൂട്ടി നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്‌വെളിയനാട്മണ്ഡലംകോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കിടങ്ങറയിൽ നിന്നു ചങ്ങനാശ്ശേരിവരെ ജലദുരന്ത ജാഗരണയാത്ര നടത്തും. രാവിലെ 10ന് കിടങ്ങറയിൽ നിന്നാരംഭിക്കുന്ന യാത്ര കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.