കുട്ടനാട്: ലോക്ക് ഡൗണിനെത്തുടർന്ന്‌ കർണാടകയിൽ ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടിയ യുവതിയെ നാട്ടിലെത്തിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഇടപെടൽ. രാമങ്കരി പഞ്ചായത്ത് പുതുക്കരിതുണ്ടുപറമ്പിൽ തങ്കച്ചന്റെ മകൾ സ്റ്റെഫിയാണ് നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടിയത്. ഡി.സി.സി ജനറൽസെക്രട്ടറി പ്രമോദ് ചന്ദ്രൻ ഇക്കാര്യം ൽറിയിച്ചതിനെത്തുടർന്ന് കെ.സി.വേണുഗോപാൽ കർണാടക പി. സി.സി പ്രസിഡന്റുമായി സംസാരിച്ച്‌ യുവതിയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തൃശൂരിൽ ബസിൽ എത്തിച്ച യുവതിയെ കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽദാമോദരൻ , ന്യൂനപക്ഷസെൽ തൃശൂർ ജില്ലാചെയർമാൻ നൗഷാദ് എന്നിവർചേർന്ന് കാർ മാർഗം വീട്ടിലെത്തിച്ചു.