ചേർത്തല:നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലേയ്ക്കും നൽകുന്ന മാസ്‌കുകളുടെ നിർമ്മാണത്തിനുള്ള തുണി വിതരണം ചെയ്തു.ചേർത്തല ടൗൺഹാളിൽ നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർമാൻ വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.35 വാർഡുകളിലേയ്ക്കായി 70,000 മാസ്‌ക്കുകളാണ് നഗരസഭ സൗജന്യമായി നൽകുന്നത്. ഇതിനായി120 കുടുബശ്രീ യൂണി​റ്റുകൾക്ക് മാസ്‌കിന് വേണ്ട തുണിയും അനുബന്ധ സാമഗ്രികളും നഗരസഭ കൈമാറി.കഴുകി വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌ക് ഒരു വീട്ടിൽ അഞ്ചണ്ണം വീതം 24ാം തിയതിയ്ക്ക് മുൻപായി എല്ലാ വാർഡുകളിലും നൽകാനാകുമെന്ന് ചെയർമാൻ പറഞ്ഞു.