കുട്ടനാട് : കേന്ദ്രധനകാര്യമന്ത്രി അഞ്ചു ഘട്ടങ്ങളായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണ ജന സമൂഹത്തിന് ഒരു പ്രയോജനവും നൽകുന്നതല്ലെന്നു ജനാധിപത്യ കേരള കോൺഗ്രസ് കർഷകയൂണിയൻ നിയോജകമണ്ഡലം കൺവൻഷൻ അഭിപ്രായപ്പെട്ടു.മുൻ എം എൽ എ ഡോ.കെസിജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെയിംഗ്കല്ലുപാത്ര അദ്ധ്യക്ഷത വഹിച്ചു. ഷിബുമണല, ജയിംസ്ചുങ്കത്ത്, തോമസ്‌കോര തുടങ്ങിയവർ പങ്കെടുത്തു. തോമസ്‌ ജോസഫ് ഇല്ലിക്കൽസ്വാഗതം പറഞ്ഞു.