ചേർത്തല:മുഹമ്മ വിക്ടറി കലാ കായിക വേദിയുടെ പോഷക സംഘടനയായ വിക്ടറി കാർഷിക വേദിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജൈവ കൃഷിയുടെ നടീൽ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം ചെയ്തു. 50 സെന്റ് സ്ഥലത്താണ് ചേന, മരച്ചീനി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.കൃഷി അസിസ്റ്റന്റ് വി.ടി.സുരേഷിനോടൊപ്പം വിക്ടറി കലാ കായികവേദിയുടെ ഭാരവാഹികളും പങ്കെടുത്തു.