ആലപ്പുഴ: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആശ്വാസപാക്കേജുകൾ കർഷകന് ഒരു മരീചിക മാത്രമായിരിക്കുമെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് സി.കെ. ദാമോദരനും ജനറൽ സെക്രട്ടറി പി.ജെ. കുര്യനും പറഞ്ഞു. കർഷകരുടെ പേരിൽ പ്രഖ്യാപിക്കപ്പെട്ട പതിനൊന്ന് പാക്കേജുകളിൽ എട്ടെണ്ണം സംഭരണവും ചരക്കുനീക്കവുമായി ബന്ധപ്പെട്ടതും മൂന്നെണ്ണം ഭരണ കാര്യങ്ങൾക്കായുള്ളതുമാണ്.കാർഷിക രംഗത്തിന് പ്രാധാന്യം കൊടുത്തുള്ള പദ്ധതികൾ ഉണ്ടാകണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.