ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന 173 കുട്ടികൾക്ക് കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 15 മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഹയർ സെക്കൻഡറിയിലും ക്ലാസുകൾ തുടങ്ങി. ഇത്തവണ 9,10 ക്ലാസിലേയ്ക്ക് പ്രൊമോഷൻ ലഭിക്കുന്ന കുട്ടികൾക്കും ഉടൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മാനേജർ ഇടശ്ശേരി രവി അറിയിച്ചു.