photo

ആലപ്പുഴ: ബാറുകളിൽ മദ്യം പാഴ്‌സൽ നൽകുന്നതിനെതിരെ മദ്യവ്യവസായ തൊഴിലാളി കോൺഗ്രസ് സംസ്ഥാന വ്യാപകമായി എക്‌സൈസ് കമ്മീഷണർ ഓഫീസ് പടിക്കൽ നടത്തിയ ധർണയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് പുതുക്കരശ്ശേരി,പി.പി.പ്രിയകുമാർ, അന്നമ്മ ജോസഫ്, ജയപാലൻ, മോനനന് എന്നിവർ സംസാരിച്ചു.