ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും പെട്രോൾ, ഡീസൽ വിലവർദ്ധനയ്ക്കുമെതിരെ എൻ.സി.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ധർണ്ണ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സോജി കരകത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.സിറാജുദീൻ, നൗഷാദ് ആര്യാട്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഷമീർ കോയക്കുട്ടി, പാർത്ഥൻ, ഗിരീഷ് എന്നിവർ പങ്കെടുത്തു.