hrj

ഹരിപ്പാട് : ബി.ജെ.പി കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2,12 വാർഡുകളിലെ മുഴുവൻ വീടുകളിലും സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ദക്ഷിണ മേഖല പ്രസിഡൻ്റ് കെ.സോമൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.വിനേഷ്, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പനയറ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.വേണു, എസ്സ്.റോഷൻ, ആർ.അനു, അനീഷ് പണ്ടാരച്ചിറ, ഗ്രാമപഞ്ചായത്ത് അംഗം രമണി, കാർത്തികപ്പള്ളി ഖണ്ഡ് സേവ് പ്രമുഖ് രഘു എന്നിവർ നേതൃത്വം നൽകി.