jose

ആലപ്പുഴ:കാലവർഷക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്റക്കാനുള്ള യാതൊരു മുന്നൊരുക്കവും സർക്കാർ നടത്തിയിട്ടില്ലെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ആരോപിച്ചു. പ്രളയജലം ഒഴുകിപ്പോകാനുള്ള പ്രധാന ജല നിർഗമന മാർഗ്ഗങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. തോട്ടപ്പള്ളി സ്പിൽവേ ചാനലിന്റെ വീതി 300 മീ​റ്ററാക്കാനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളാ കോൺഗ്രസ് (എം) ജില്ല കമ്മ​റ്റി സംഘടിപ്പിച്ച കളക്ടറേ​റ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്.

ജില്ല പ്രസിഡന്റ് അഡ്വ ജേക്കബ് എബ്രഹാം അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ജോർജ് ജോസഫ്, എ.എൻ.പുരം ശിവകുമാർ, ജോസഫ് .കെ. നെല്ലുവേലി, ജൂണി കുതിരവട്ടം എന്നിവർ ധർണയിൽ പങ്കെടുത്തു.
മുരളി പര്യാത്ത്, സണ്ണി കളത്തിൽ, സാബു തോട്ടുങ്കൽ, എൻ.അജിത് രാജ്, ബേബി പറക്കാടൻ, സിറിയക്ക് കാവിൽ, തോമസ് കുട്ടി മാത്യു, ജെയിംസ് വെട്ടിയാർ, ബോബൻ അരൂർ, എബ്രഹാം കുഞ്ഞ്, ബെന്നി എന്നിവർ പ്രസംഗിച്ചു.