ആലപ്പുഴ: പരമ്പരാഗത മേഖലയിലെ എല്ലാ തൊഴിലാളികൾക്കും സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് കെ.എസ്.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സേവാദൾ മഹിളാ വിഭാഗം ജില്ലാ പ്രസിഡൻറ് ഉഷ കുമാരി, സുനിത അനിൽ, നൗഷാദ് കാഞ്ഞിരം, ആർ.രാഹുൽ, വി.എൻ.മുരുകേശൻ, സിബി മണ്ണഞ്ചേരി, റമീസ് കാസിം, അനിൽ നാഥ് എന്നിവർ പ്രസംഗിച്ചു.