ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിൽ തോട്ടപ്പള്ളി സ്പിൽവേയ്ക്കു കിഴക്കുവശം അടിഞ്ഞു ഉയർന്നിട്ടുള്ള എക്കൽ മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. മണ്ണ് നീക്കം ചെയ്യുവാൻ താല്പര്യമെടുക്കാത്ത സാഹചര്യത്തിൽ , കാലവർഷക്കെടുതിയിൽ കുട്ടനാട്ടിലുണ്ടായേക്കാവുന്ന എല്ലാവിധ കാലവർഷക്കെടുതികൾക്കും മന്ത്രിമാർ ഉത്തരം പറയേണ്ടി വരും. രണ്ട് വർഷമായി തീരുമാനം നടപ്പാകാതെ കാലാവർഷമെത്തിയപ്പോൾ മണൽനീക്കാനൊരുങ്ങുന്നത് അഴിമതിക്ക് കളമൊരുക്കാനാണെന്നും ഗോപകുമാർ ആരോപിച്ചു.