ആലപ്പുഴ: എസ്.എൻ.ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാമൂഹ്യ ക്ഷേമനിധിയിൽ നിന്ന് കാർത്തികപ്പള്ളി യൂണിയനിൽ അനുവദിച്ച തുകയുടെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു. മഹാദേവികാട് 262-ാം നമ്പർ ശാഖയ്ക്ക് അനുവദിച്ച തുകയുടെ വിതരണം മാംങ്കി കോളനി മേഖലയിൽ യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യൂണിയൻ കൗൺസിലർ ഡി.ഷിബു, ശാഖ യോഗം പ്രസിഡന്റ് പ്രതാപൻ, സെക്രട്ടറി എ.കെ.പ്രദീപ്, വൈസ് പ്രസിഡന്റ് പ്രേമൻ എന്നിവർ പങ്കെടുത്തു.