ആലപ്പുഴ: നാലു ദിവസമായി തുടരുന്ന മഴയിൽ ജില്ലയിൽ ഇന്നലെയും വ്യാപക നാശം . 13വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴ,ചേർത്തല താലൂക്കുകളിൽ അഞ്ചു വീതവും കുട്ടനാട്ടിൽ മൂന്നു വീടുമാണ് തകർന്നത്.കഴിഞ്ഞ ദിവസം ഒരു വീട് പൂർണ്ണമായും 16വീട് ഭാഗികമായുംതകർന്നിരുന്നു.തകഴി ചെക്കിടിക്കാട് ഭാമിനിയുടെ വീടാണ് പൂർണ്ണമായും തകർന്നത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വൈദ്യുതി തകരാറിലാക്കി.
മഴയും കാറ്റും തുടരുന്നതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ് രണ്ടു ദിവസത്തേയ്ക്കു കൂടി ഇടിയോടുകൂടിയ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരത്ത് കാറ്റ് ശക്തമായതോടെ തിരമാലകൾ ഉയർന്നു കരയിലേക്ക് ഇരച്ചുകയറുന്നത് ഭീതി പരത്തുന്നു. പുന്നപ്ര, പുറക്കാട്, തൃക്കുന്നപ്പുഴ,ആറാട്ടുപുഴ തീരത്താണ് കടൽ കരയിലേക്ക് ഇരച്ചു കയറുന്നത്.