cpi

പൂച്ചാക്കൽ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രത്തിൽ നിന്നും അർഹമായ സഹായം കിട്ടുന്നില്ലെന്നാരോപിച്ച് സി.പി.ഐ തേവർവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ്.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.ജെ.സജീവ്, കെ.വിജയൻ പിള്ള, യു.പി.ശശിധരൻ, പി.എ.ഫൈസൽ, സൗമ്യ ഷിജിത്ത്, ആർ.ഷാജിമോൻ എന്നിവർ പങ്കെടുത്തു.

പാണാവള്ളി പോസ്റ്റോഫീസിൽ, പൂച്ചാക്കൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ.ബാബുലാൽ ഉദ്ഘാടനം ചെയ്തു. പി.കെ.സുശീലൻ, റഹിം പൂനശേരി, ബീന അശോകൻ, പ്രദീപ് കൂടക്കൽ തുടങ്ങിയവർ പങ്കെടുത്തു