ആലപ്പുഴ: പ്രതിദിന ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ റെയിൽവേ മന്ത്രാലയം കാട്ടുന്ന കാലതാമസം സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവന സ്വാഗതാർഹമാണ്. പ്രസ്താവനയല്ല നടപടിയാണ് യാത്രക്കാർ ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.