ആലപ്പുഴ : എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട ശാഖായോഗങ്ങൾക്കുള്ള ധനസഹായം പാറപ്പാട് മേഖലയിൽ യൂണിയൻ വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട് വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് , കൺവീനർ ബൈജു അറുകുഴി, അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എന്‍. വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു.