ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതികൾ ഉടൻ ആരംഭിക്കുക, ഒമ്പതാം വാർഡിൽ വീട് തകർന്ന നിർദ്ധന കുടുംബത്തിന് ഉടൻ വീട് നിർമ്മിച്ച് നൽകുക, ഇതരസംസ്ഥാനത്തുള്ളവർക്ക് സുരക്ഷിതമായി തിരിചരചെത്തുവാനുള്ള വാഹന സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താമരക്കുളം ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പാർലമെന്ററി പാർട്ടി നേതാവ് സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത, രാജി, ലൈല, ദീപ തുടങ്ങിയവർ പങ്കെടുത്തു.