തുറവൂർ: ലോക്ക് ഡൗൺ കാലഘട്ടത്തിലെ കെ.എസ്.ഇ.ബി യുടെ പകൽക്കൊള്ളക്കെതിരെ പട്ടണക്കാട്, വെട്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിന് മുൻപിൽ പകൽ പന്തം തെളിയിച്ച് പ്രതിഷേധിച്ചു. കൊറോണക്കാലത്തെ വൈദ്യുതി ബിൽ അടക്കുന്നതിന് സാവകാശം നൽകുക, റീഡിംഗിലെ അപാകത പരിഹരിക്കുക, അടഞ്ഞ് കിടന്ന വ്യവസായ- വ്യാപാര സ്ഥാപനങ്ങളെ വൈദ്യുതി ബില്ലിൽ നിന്നും ഒഴിവാക്കുക, യൂണിറ്റിന് അഞ്ച് രൂപയായി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം..ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു.പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷനായി.എം.കെ.ജയപാൽ, സി.ആർ.സന്തോഷ്, സി.കെ.ഉദയൻ, വി.എസ്.ശിവൻകുട്ടി, സഹീർ.എസ്, അബ്ദുൽ സത്താർ, ഹരികൃഷ്ണൻ, സന്തോഷ് പുല്ലാട്ട് ജോമോൻ ജോസഫ്, പ്രശോഭൻ എന്നിവർ സംസാരിച്ചു.