ചേർത്തല:ഉഴുവ സർവീസ് സഹകരണബാങ്കിൽ കൊവിഡ് സഹായ പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശക്ക് രണ്ടു കോടിയുടെ വായ്പാ വിതരണം തുടങ്ങി.പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.ടി.ജോൺ,വൈസ് പ്രസിഡന്റ് എസ്.അജിതകുമാരി,എസ്.ശിവൻകുട്ടി,കെ.ജെ.കുര്യൻ,എസ്.ദിലീപ്, പി.വി.വാസുദേവൻ,സ്മിതാഷാജി,പ്രസന്നകുമാരി,കെ.ഡി.അജിമോൻ,എം.വി.ജോമോൻ എന്നിവർ പങ്കെടുത്തു.