വള്ളികുന്നം: മതമൈത്രിയുടെ സന്ദേശം വിളംബരം ചെയ്ത് വർഷങ്ങളായി ഇഫ്താർ വിരുന്നൊരുക്കിയിരുന്ന ഹിന്ദു കുടുംബം ഇത്തവണ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. വള്ളികുന്നം കടുവിനാൽ മുസ്ലീം ജമാഅത്ത് പളളിക്ക് മുന്നിൽ വച്ച് തുക ആർ രാജേഷ് എം.എൽ.എയെ ഏൽപ്പിച്ചു. കടുവിനാൽ വലിയ വിളയിൽ വീടിന്റെ കുടുംബ കാരണവർ പ്രകാശ് 10,000 രൂപയാണ് എം. എൽ. എയെ ഏൽപ്പിച്ചത്.125 വർഷമായി 26-ാം രാവ് ആഘോഷവും ഇഫ്താർ വിരുന്നും മുടങ്ങാതെ വലിയവിളയിൽ കുടുംബം നടത്തിയിരുന്നു. ജാതി-മത ഭേദമന്യേ നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നത്. കുടുംബം വിഭവ സമൃദ്ധമായ ആഹാരം പാകം ചെയ്ത് മുസ്ലീം പള്ളിയിലെത്തിക്കും.ഇവിടെ വച്ചാണ് എല്ലാവരും ചേർന്ന് ആഹാരം കഴിച്ചിരുന്നത്.