വള്ളികുന്നം: കാറ്റിലും മഴയിലും വള്ളികുന്നത്ത് വീട് തകർന്നു. പുത്തൻചന്ത ഇഞ്ചപടപ്പിൽ വത്സലയുടെ വീടാണ് പൊളിഞ്ഞു വീണത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം ഓടുമേഞ്ഞ വീടിന്റെ ഒരു മുറിയും ഹാളും പൂർണമായും നിലംപൊത്തി. മറ്റു ഭാഗവും തകർന്നി​ട്ടുണ്ട്. വീടിനുള്ളിലുണ്ടായി​രുന്ന വത്സലയും മകൻ സുധീഷും പുറത്തേക്ക് ഓടി​യി​റങ്ങി​ രക്ഷപെടുകയായിരുന്നു.