a

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ചെട്ടിക്കുളങ്ങര ഈരേഴ തെക്ക് 367ാം നമ്പർ ശാഖയി​ലെ കുടുംബങ്ങളിൽ ഭക്ഷ്യ ധാന്യവും മാസ്കും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രേംസൺ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് മുരളീധരൻ, സെക്രട്ടറി ഉണ്ണിക്കുട്ടൻ, വനിതാസംഘം പ്രസിഡന്റ് വിശ്വമോഹിനി, വൈസ് പ്രസിഡന്റ് അജിത ഓമനക്കുട്ടൻ, സെക്രട്ടറി ലീന, യൂത്ത്മൂവ്മെന്റ് സെക്രട്ടറി അനന്തു എന്നിവർ പങ്കെടുത്തു.