മാവേലിക്കര: കെ.പി.സി.സി ഒ.ബി.സി വിഭാഗം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര പോസ്റ്റ്‌ ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തി. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് 5000 രൂപ അടിയന്തിര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടായി​രുന്നു സമരം.
സമരം ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ഒ.ബി.സി വിഭാഗം കോൺഗ്രസ്‌ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. കായംകുളം നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സുനിൽകുമാർ, ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രലാൽ, ഓമനക്കുട്ടൻ, മുൻ പഞ്ചായത്ത്‌ അംഗം സുരേന്ദ്രൻ, വിഷ്ണു രമേശ്‌ എന്നിവർ പങ്കെടുത്തു.