മാവേലിക്കര: പോസ്റ്റ്മോർട്ടം നടത്തിയ പശുവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 4 സെന്റിമീറ്റർ നീളമുള്ള ലോഹകമ്പിയും 5 കിലോ ഭാരമുള്ള മാംസപിണ്ഡവും. പുതിയകാവ് തച്ചീട്ടിൽ വടക്കേതിൽ മിനി വളർത്തിയിരുന്ന പശുവിന്റെ വയറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. നാലു ദിവസമായി ഭക്ഷണം കഴിക്കാതെയും മലമൂത്രവിസർജനം നടത്താതിരിക്കുകയും ചെയ്ത പശുവിന് മൃഗാശുപത്രിയിൽ നിന്നു മരുന്നു വാങ്ങി നൽകിയിരുന്നു. ഇന്നലെ രാവിലെ പത്തിന് കെട്ടിയിട്ടിരുന്ന സ്ഥലത്തു ചത്തുവീണ പശുവിനെ വെറ്ററിനറി ഡോക്ടർമാരായ രാധാകൃഷ്ണപിള്ള, ഹരികുമാർ എന്നിവരെത്തി പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഭക്ഷണത്തിലൂടെയാകാം കമ്പി പശുവിന്റെ ഉള്ളിലെത്തിയതെന്ന് അധികൃതർ പറഞ്ഞു.