ഹരിപ്പാട്: ഭാരതീയ മസ്ദൂർ സംഘ് ഹരിപ്പാട് മേഖലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്തലങ്ങളിൽ കോവിഡ് 19 ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യങ്ങൾ, സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ആനുകൂല്യങ്ങൾ, തൊഴിൽപരമായ വിഷയങ്ങൾ എന്നിവയ്ക്ക് സൗജന്യ സേവനം നൽകും. പദ്ധതി ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡൻ്റ് ബി.രാജശേഖരൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, മേഖലാ പ്രസിഡൻ്റ് എൻ.രാധാകൃഷ്ണൻ നായർ, സെക്രട്ടറി എം.സന്തോഷ്, കെ.വി.സുരേന്ദ്രൻ, രാജേഷ് കുമാർ, കൃഷ്ണകുമാർ, ജി.പ്രദീപ് എന്നിവർ പങ്കെടുത്തു. സൗജന്യ സേവനങ്ങൾക്ക് ഫോൺ 9961039988, 9447635242, 7012683273.