കുട്ടനാട്: അർഹരായ മുഴുവൻ കർഷകരേയും കിസാൻ സമ്മാന പദ്ധതിയിൽ ഉൾപ്പെടുത്തുക ,കർഷക പെൻഷൻ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകമോർച്ച കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം കൃഷിഭവൻ ഉപരോധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം ആർ സജീവ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുരേഷ് പര്യാത്ത് അദ്ധ്യക്ഷതവഹിച്ചു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് ഷാംജിത്ത് കർഷകമോർച്ച ജില്ലാകമ്മറ്റിയംഗം സി മോഹനചന്ദ്രൻ ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോൺ ജോസഫ് പി കെ ഭാർഗവൻ തുടങ്ങിയവർ സംസാരിച്ചു.