പൂച്ചാക്കൽ : ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഇന്ന് പാണാവള്ളി സ്റ്റേഷനിൽ നിന്നും സർവ്വീസ് ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ പെരുമ്പളം, മാർക്കറ്റ് ജെട്ടി, പൂത്തോട്ട എന്നിവിടങ്ങളിലേക്കായി മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തുക.കഴിഞ്ഞ രണ്ടു മാസക്കാലമായി, ജില്ലയിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തേക്ക് യാത്ര സൗകര്യങ്ങളൊന്നും ഇല്ലാതെ ജനങ്ങൾ വലയുകയായിരുന്നു.