ചേർത്തല:തൊഴിലുറപ്പ് പദ്ധതി പുനരാവിഷ്ക്കരിക്കണമെന്ന് ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും നൂതനമായ വികസന സംസ്കാരമാണ്.ഭാരിച്ച തുക ചിലവിട്ട് നടപ്പാക്കുന്ന പദ്ധതി പണിയെടുക്കുന്നവർക്ക് ജീവനോപാധി എന്നതിനുപരിയായി നാടിനും ജനങ്ങൾക്കും കൂടി പ്രയോജനപ്പെടണം.