മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 306-ാം നമ്പർ നൂറനാട് ഇടക്കുന്നം ശാഖയിലെ ഗുരുദേവ ശിലാപ്രതിഷ്ഠാ മന്ദിരത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇതിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ അടിയന്തിരമായി നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ പൊലീസ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. . അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യപ്രഭാഷണം നടത്തി. കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ സംസാരിച്ചു.