photo

ചേർത്തല:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ അതിർത്തിയിലുള്ള ജനങ്ങൾക്ക് മാസ്ക്,സാനിറ്റൈസർ,പ്രതിരോധ മരുന്നുകൾ എന്നിവ വിതരണം ചെയ്യാത്ത നഗരസഭയുടെ നടപടിക്കെതിരെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നഗരസഭ പടിക്കൽ ധർണ നടത്തി.എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.ജി.കെ.അജിത്ത്കുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.ആർ.ബാബുരാജ്,എ.എസ്.സാബു,ടോമി എബ്രഹാം,എം.സഹദേവൻ,കെ.രത്നവല്ലി,മാധുരി സാബു,എം.ബി.മനോജ്,രാധാമണി എന്നിവർ പങ്കെടുത്തു.

എൽ.ഡി.എഫ് ധർണ രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു വാർഡിൽ 2000 മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.ശങ്കർ

പറഞ്ഞു.