velu

ചേർത്തല :മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് വരകാടി കൊടുംപാട്ട് വെളിയിൽ വേലു (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.1997 മുതൽ വരകാടിയിലും പരിസര പ്രദേശങ്ങളിലും കാൽനടയായി പത്രം വിതരണം ചെയ്തിരുന്ന ഇദ്ദേഹം 87 ാം വയസിലും പത്രവിതരണം തുടർന്നു വരികയായിരുന്നു. നാട്ടുകാർ സ്നേഹത്തോടെ മാമൻ എന്നാണ് വിളിച്ചിരുന്നത്.കേരളകൗമുദി വരകാടി ഏജന്റ് രാജീവിന്റെ പിതാവ് പരേതനായ നാരായണൻ വേലുവിന്റെ സഹോദരിപുത്രനാണ്.