ഹരിപ്പാട് : ആൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7 ലക്ഷം രൂപ സംഭാവന നൽകി. കെ. എസ്. സി ബാങ്കിന്റെ സി. എം. ഡി. ആർ. എഫ് അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തശേഷം മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് അറിയിച്ചതായി പ്രസിഡന്റ് മുണ്ടേരി ഗംഗാധരൻ,ജനറൽ സെക്രട്ടറി കെ.രാജീവൻ എന്നിവർ അറിയിച്ചു.