ഓച്ചിറ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മാവേലിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മാവേലിക്കര ഐ.ഡി.എ കെയേഴ്സ്' പദ്ധതി ആരംഭിച്ചു. ബ്രാഞ്ച് അംഗം ആയ ഒരു ഡോക്ടർ കൊവിഡ് 19 ബാധിച്ച വ്യക്തിയുമായി സമ്പർക്കത്തിലായി ഹോം ക്വാറന്റൈനിൽ ആയാൽ അംഗത്തിന്റെ വീട്ടിലേക്ക് ഒരു മാസത്തേയ്ക്ക് ആവശ്യമായ അവശ്യവസ്തുക്കൾ നൽകി സഹായിക്കുന്നതാണ് പദ്ധതി. ക്ലിനിക് അടച്ചിടുന്നതിന്റെ നഷ്ടപരിഹാരമായി 20000 രൂപയും നൽകും. ഈ പദ്ധതിയുടെ കാലാവധി 2020 ഓഗസ്റ്റ് 31 വരെ ആയിരിക്കുമെന്ന് എെ.ഡി.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആർ. രാജേഷ്, സെക്രട്ടറി ഡോ. ശിവകുമാർ, ഡോ. ലാലു.എം.സി എന്നിവർ അറിയിച്ചു.