ഹരിപ്പാട്: പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുവാനുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജന സെക്രട്ടറി കെ.കെ സുരേന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു.ആർ ഹരിപ്പാട്, അബ്ബാദ് ലുത്ഫി, വി.കെ നാഥൻ, സുജിത്, മുബാറക്, മനു, ഗോകുൽനാഥ്‌ എന്നിവർ സംസാരിച്ചു.