bxn

ഹരിപ്പാട്: കോവിഡ് സാഹചര്യത്തി​ൽ ബുദ്ധിമുട്ടുന്ന ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരുവാറ്റ സൗത്ത്-നോർത്ത്, കുമാരപുരം, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, മുതുകുളം, പള്ളിപ്പാട്, ഹരിപ്പാട് മണ്ഡലത്തിലെ പ്രവാസി കുടുംബങ്ങൾക്ക് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പുതുശേരിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആർ.മോഹനൻപിള്ള, ചാക്കോ പെരുമ്പാംകുഴി, കെ.ആർ.രാജൻ, കെ.ഹരികുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലങ്ങൾക്ക് വേണ്ടി പുപുഷ്പാംഗദൻ, കെ.ജി പ്രഭാകരൻ, വിക്രമൻപിള്ള, റഷീദ് കരുവാറ്റ, സാജൻ കോട്ടപ്പുറം, വേണുഗോപാൽ ഉണ്ണിത്താൻ, ജഗി, കുമാർജി, കാർത്തികപ്പള്ളി സത്യൻ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.